
നിങ്ങള്‍ ഉറക്കമില്ലായ്മ കൊണ്ട് പാടുപെടുന്നവരാണോ ? എങ്കില്‍ ഈ കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല ലക്ഷോപലക്ഷം ആളുകള്‍ ഉറക്കമില്ലായ്മ എന്ന പ്രശ്നം നേരിടുന്നുണ്ടെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഓരോ വര്‍ഷവും ഈ കണക്കുകള്‍ വര്‍ദ്ധിച്ചാണ് വരുന്നത്. ചില ആളുകള്‍ ഉറങ്ങുന്നതിനായി മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് നിരവധി ദൂഷ്യഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്- തലകറക്കം, മലബന്ധം, നെഞ്ചെരിച്ചില്‍, ഏകാഗ്രത ഇല്ലായ്മ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കമില്ലായ്മയ്ക്ക് പ്രകൃതിവിഭങ്ങള്‍ കൊണ്ട് തന്നെ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്നത് പലര്‍ക്കും അറിവില്ലാത്ത ഒരു കാര്യമാണ്. വീട്ടില്‍ തന്നെ കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് നമുക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുന്നതുമാണ്.
ഉറക്കക്കുറവിന് പ്രകൃതി വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കാവുന്ന ഒറ്റമൂലിയാണിത് ;-
ചേരുവകകള്‍-
* 6 ഔണ്‍സ് ശുദ്ധമായ പാല്
* 1 തുള്ളി വാനില എക്സട്രാക്ട്
* 1 സ്പൂണ്‍ തേന്‍
ഉണ്ടാക്കുന്ന വിധം - പാല് ഒരു സോസ്പാനില്‍ വെച്ച് ചൂടാക്കുക, അധികം തിളപ്പിക്കരുത്. ഒറു ചെറിയ ഗ്ലാസിലേക്ക് പാല് പകരുക. തേനും വാനിലയും പാലില്‍ ചേര്‍ത്ത് ഇളക്കുക. കിടക്കുന്നതിന് മുമ്പ്, ഇത് കഴിക്കുക സുഖനിദ്ര നിങ്ങളെ തേടിയെത്തും.
ഈ പ്രകൃതി വിഭവങ്ങള്‍ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാം...
* വാനില - 1991 ല്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം മനസ്സിലെ ശാന്തമാക്കുന്ന ഒന്നാണ് വാനില എന്ന് കണ്ടെത്തിയിരുന്നു. 85 പേരില്‍ നടത്തിയ എംആര്‍ഐ ടെസ്റ്റ് പ്രകാരം വാനില മനസ്സിലെ ആകുലതകള്‍ ഇല്ലാതാക്കി മനസ്സിനെ ശാന്തമാക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഉറക്കക്കുറവിനെ ഇല്ലാതാക്കി സുഖമായി ഉറങ്ങാന്‍ വാനില സഹായിക്കുന്നുവെന്ന് അന്നത്തെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
* പാല് - പാലില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങള്‍ ഉറക്കം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.
* തേന്‍ - തേനിലെ ഘടങ്ങള്‍ ശരീരത്തിലെ ഗ്ലൈക്കോജനെ ഉണ്ടാക്കുന്നു. ഇത് അവയവങ്ങള്‍ക്ക് വിശ്രമം പ്രദാനം ചെയ്യുന്നു. തലച്ചോറിനെ ഉറക്കത്തിലേക്ക് നയിക്കാന്‍ തേന്‍ സഹായിക്കുന്നു.






