
ബഗോട്ട: ബ്രസീലിയന്‍ ഫുട്ബോള്‍ ക്ളബ്ബിന്റെ താരങ്ങള്‍ ഉള്‍പ്പെട്ട വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി പോയ ബ്രസീലിയന്‍ ക്ളബ്ബ് ഷാപ്പോകോണ്സ് സോക്കര്ടീം ഉള്‍പ്പെട്ട വിമാനം കൊളംബിയയിലെ മെഡലിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രാദേശിക സമയം രാത്രി പത്തരയോടെ തകര്‍ന്നു വീഴുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. അതേസമയം ബാക്കിയുള്ളവരുടെ വിവരം അറിവായിട്ടില്ല.
ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 യാത്രക്കാരും ഒമ്പതു ക്രൂവുകളും വിമാനത്തില്‍ ഉണ്ടായിരുന്നു. ബ്രസീലിലെ സാവോപോളോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉച്ച കഴിഞ്ഞ് 3.35 ന് പുറപ്പെട്ട വിമാനം കൊളംബിയന്‍ വിമാനത്താളവത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു.






