
ഭാര്യ രാധികയ്ക്ക് ജൻമദിനാശംസകൾ നേർന്ന് കുറിപ്പ് പങ്കുവെച്ച് സുരേഷ് ഗോപി. മാതൃദിനത്തിലാണ് പ്രിയതമയുടെ പിറന്നാൾ എന്നതിനാൽ, മാതൃദിനാശംസകളും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചു. കുറിപ്പിനൊപ്പം രാധികയോടൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.






