ലോക സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുകയാണ് അവതാറിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി. ഇപ്പോഴിതാ പുതിയ ടീസര്‍ എത്തിയിരിക്കുകയാണ്. എച്ച് ഡി മികവിലുള്ള ടീസര്‍ ഇന്റര്‍നെറ്റില്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക ടീസര്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.
നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് കണ്ണുകള്‍ ആകര്‍ഷിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജയിംസ് കാമറൂണ്‍ ബ്രില്യന്‍സില്‍ ഇത്തവണയും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്. ടീസറും അത്തരം പ്രതീക്ഷികള്‍ നല്‍കുന്നത്. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും.






