
പ്രഭാസ് , അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി ദിഷ പഠാനി. ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയ താരമാണ് ദിഷ. എം. എസ് ദോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, ബാഗി 2, ഭാരത് എന്നീ ചിത്രങ്ങള്‍ ദിഷയെ ശ്രദ്ധേയയാക്കി. നായിക വേഷത്തിനൊപ്പം ഐറ്റം ഡാന്‍സ് രംഗത്തു ആരാധകരുടെ മനസ് കീഴടക്കുന്ന താരമാണ് ദിഷ. സല്മാന് ഖാന്, ടൈഗര്‍ ഷറോഫ് , സുശാന്ത് സിംഗ് രജ്പുത് എന്നിവര്‍ക്കൊപ്പം തിളങ്ങിയ ദിഷ കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ്. പ്രോജക്ട് കെ. എന്നാണ് പ്രഭാസ് ചിത്രത്തിന് താത്കാികമായി നല്കിയ പേര്. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം നാഗ് അശ്വിന് സംവിധാനം ചെയ്യുന്നു.






