ബോളിവുഡ് താരം കങ്കണ റണാവത്തും അര്ജുന് റാംപാലും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ധാക്കടിന്റെ' സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിബിഎഫ്സി ഓഫീസില്‍ സമര്‍പ്പിച്ച അന്തിമ ഡ്രാഫ്റ്റില്‍ നിന്ന് ഒരു സീനും ഒന്നും നീക്കം ചെയ്തിട്ടില്ല.
ചിത്രത്തില്‍ ദിവ്യാ ദത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഏജന്റായി കങ്കണ എത്തുന്ന ആദ്യ ചിത്രമാണ് ഇത്. ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് എന്നോടൊപ്പം ഒരു സിനിമ ചെയ്തതിന് സംവിധായകനോട് നന്ദി പറയുന്നതായും എന്റെ ഏറ്റവും മികച്ചത് നല്കാന് ഞാന്‍ ശ്രമിച്ചുവെന്നും കങ്കണ പറഞ്ഞു.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ തനിക്ക് നിരാശയില്ല എന്നും എ സര്‍ട്ടിഫിക്കറ്റിനെ താന്‍ അംഗീകരിക്കുന്നു എന്നും ഒരുപാട് ആക്ഷന്‍ ഉള്ളതിനാല്‍ അത് പ്രതീക്ഷിച്ചിരുന്നതുമാണ് എന്നും നിര്‍മ്മാതാവായ സൊഹൈല്‍ മക്ലായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം മെയ് 20തിനാണ് റിലീസിനെത്തുക.






