ആഗോളതലത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ 'മണി ഹൈസ്റ്റ്: കൊറിയന്‍ പതിപ്പിന്റെ പുതിയ ടീസര്‍ ട്രെയ്ലര് റിലീസ് ചെയ്തു. 'മണി ഹൈസ്റ്റ്: കൊറിയ ജോയിന്റ് എക്കണോമി ഏരിയ' എന്നാണ് മുഴുവന്‍ പേര്. പ്രൊഫസറുടെ വേഷത്തില്‍ കൊറിയന്‍ നടന് യൂ ജി തായ് ആണ് എത്തുന്നത്. നെറ്റ്ഫഌക്സിലൂടെ തന്നെയാണ് സീരീസിന്റെ സ്ട്രീമിങ് നടക്കുക. ടീമിലെ പ്രൊഫസറേയും സംഘത്തേയും പുതിയ ടീസറില്‍ പരിചയപ്പെടുത്തുന്നുണ്ട്.
ഹൈസ്റ്റിലെ താരങ്ങളോടോപ്പം പ്രശസ്തമായ സാല്‍വഡോര്‍ ഡാലി മാസ്കുകളും കൊറിയന്‍ പതിപ്പില്‍ മാറുന്നുണ്ട്. പകരമായി ഹാഹോ മാസ്ക്കുകളാണ് ഉണ്ടാകുക. കൊറിയന്‍ പതിപ്പിന്റെ സംവിധാനം കിം ഹോങ് സണ്‍ ആണ്. ജൂണ്‍ 24നാണ് ഈ സീരിസ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങുക.






