പാങ്യോങ്: ഉത്തരകൊറിയയില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്നു. രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍. രാജ്യത്ത് 263,370 പേര്‍ക്ക് പനിയോട് കൂടിയ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. എന്നാലിതില്‍ എത്ര പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് വ്യക്തമല്ല. 65 പേര് ഇതുവരെ ഉത്തരകാെറിയയില് കോവിഡ് ബാധിച്ച് മരിച്ചതായി രാജ്യത്തെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എയുടെ റിപ്പോര്‍ട്ട് ചെയ്തു.
7,40,160 പേര് രാജ്യത്ത് ക്വാറന്റൈനില്‍ ആണ്. അതേസമയം കോവിഡ് വ്യാപനം മൂലം രാജ്യത്ത് പൂര്‍ണമായും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. വ്യവസായ സ്ഥാപനങ്ങളുള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് പലപ്രാവശ്യം ഉത്തരകൊറിയയില്‍ കോവിഡ് വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഉത്തരകൊറിയന്‍ ഭരണകൂടം ഇത് നിഷേധിച്ചിരുന്നു. ഒടുവില്‍ മെയ് 12 നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചത്.






