കങ്കണ റണൗത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് 'ധാക്കഡ്'. ട്രെയ്ലറും ടീസറും വലിയ ഹൈപ്പോടെ വന്നുവെങ്കിലും ഇപ്പോള്‍ ചിത്രം നേരിടുന്നത് വന്‍ പരാജയമാണ്. മെയ് 20ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ആകെ നേടിയത് 3 കോടി രൂപയാണ്. 80 കോടിയാണ് സിനിമയുടെ മുതല്‍ മുടക്ക്.
ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായങ്ങളായിരുന്നു എത്തിയത്. എന്നാല്‍ അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ 'ഭൂല്‍ ഭുലയ്യ 2'വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേല്‍ കളക്ഷന്‍ നേടുകയും ചെയ്തു. ഇതും കങ്കണ ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.






