
പി.കെ.നവാസിനെതിരായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖയെ തള്ളി മുസ്ലിം ലീഗ്. വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്. അതിലൂടെ മാന്യൻമാെര അപമാനിക്കുന്നത് ശരിയല്ലെന്ന് പി.എം.എ.സലാം പറഞ്ഞു. ഹരിത വിവാദം അവസാനിപ്പിച്ചതാണെന്നും അതിൽ ഇനി ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






