ന്യുഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇത്തവണ രാജ്യസഭയിലേക്കില്ല. അതൃപ്തിരായി നില്ക്കുന്ന രാഷ്ട്രീയ ലോക്ദളിനെ (ആര്.എല്‍.ഡി) അനുനയിപ്പിക്കാന്‍ ഡിംപിളിന് പകരം ആര്.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്ക് സീറ്റ് നല്‍കും. സമാജ്വാദി പാര്‍ട്ടിയുടെയും ആര്.എല്‍.ഡിയുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയായിരിക്കും ജയന്ത് ചൗധരിയെന്ന് പാര്‍ട്ടി വ്യക്തമാക്കി.
മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ജാവേദ് അലി ഖാന് എന്നിവര്‍ക്കും സമാജ്വാദി പാര്‍ട്ടി പിന്തുണ നല്‍കും. യു.പി തിരഞ്ഞെടുപ്പിനു മുന്‍പാണ് സമാജ്വാദി-ആര്‍എല്‍.ഡി സഖ്യമുണ്ടായത്.






