
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ മാത്രമല്ല തെന്നിന്ത്യയുടെയും ഹൃദയം കവര്‍ന്ന നായികയാണ് നസ്റിയ. ഫഹദിനെ വിവാഹം ചെയ്തതോടെ നസ്റിയ പിന്നെ സ്വന്തം വീട്ടിലെ കുട്ടിയായി. താരത്തിന്റെ ക്യൂട്ട്നെസ്സ് എപ്പോഴും ആരാധകര്‍ ഏറ്റെടുക്കുന്നതാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും വളരെ ആക്ടീവായി നസ്റിയ വീണ്ടും തിരിച്ചെത്തിയിരുന്നു.
മലയാളവും തമിഴും കടന്ന് തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. നാനിയുടെ ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്റിയ തെലുങ്കില്‍ ചുവടു വയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്റിയ തന്നെ ഈ വിവരം ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ സിനിമയ്ക്കായി തന്റെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയാണ് താരം. വളരെ പണിപ്പെട്ടാണ് തെലുങ്കില്‍ നടി ഡബ്ബ് ചെയ്തത്. അതിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. ‘എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു.’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കിട്ടത്.
വീഡിയോയ്ക്ക് കമന്റുകളുമായി ദുല്‍ഖര്‍ സല്മാന്, വിനയ് ഫോര്‍ട്ട്, തന്വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങിയവര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.






