കമല്‍ ഹാസന് നായകനായെത്തുന്ന പുതിയ ചിത്രം 'വിക്രം' ജൂണ്‍ മൂന്നിന് റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പ്രെമോഷന് തിരക്കുകളിലാണ് കമല്‍ ഹസന് മുതലുള്ള അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഏറെ കൗതുകം നല്കുന്ന വിക്രമിന്റെ ഒരു പ്രെമോ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2002ല്‍ പുറത്തിറങ്ങിയ 'പഞ്ചതന്തിരം' എന്ന സിനിമയിലെ നായകന്മാരാണ് പ്രൊമോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ജയറാം, രമേശ് അരവിന്ദ്, ശ്രീമാന്‍, യോഗി സേതു, എന്നിവരാണ് എത്തുന്നത്. വീഡിയോയില്‍ ഇവരുടെ അടുത്ത സുഹൃത്തായ റാമിന്റെ (കമല്ഹാസന് അവതരിപ്പിച്ച കഥാപാത്രം)ചിത്രം പാത്രത്തില്‍ കാണുകയും അതിനെ കുറിച്ച് സംസാരിക്കുന്നതുമാണ് കാണിക്കുന്നത്. കമല്‍ ഹാസന്റെ രംഗം വീഡിയോയുടെ അവസാനം കാണിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. ഇതോടെ പ്രേക്ഷകരും ആവേശത്തിലാണ്.






