
പ്രശസ്ത ബോളിവുഡ് ഗായകന് കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ ഇന്ത്യന്‍ ചലച്ചിത്രസംഗീത ലോകം. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
'കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ ആകസ്മിക വിയോഗത്തില്‍ ദുഖമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളുമായി ഹൃദയസ്പര്‍ശിയായ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വൈവിധ്യമാര്‍ന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മള് എന്നും ഓര്‍ക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു.'' പ്രധാന മന്ത്രി നരേന്ദ്ര മോദി കുറിച്ചു.
'കെ കെയുടെ വിയോഗം അറിഞ്ഞപ്പോള്‍ അത്യന്തം ദുഃഖവും ഞെട്ടലും തോന്നുന്നു. വലിയ നഷ്ടം.' അക്ഷയ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു.
'നിങ്ങള്‍ പോയി എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ശുദ്ധമായ സ്നേഹമായിരുന്നു' ഗായിക ശില്പ റാവു.
'ഞങ്ങളുടെ പ്രിയപ്പെട്ട കെകെയുടെ വിയോഗത്തില്‍ അങ്ങേയറ്റം ഞെട്ടലും ദുഃഖവും തോന്നുന്നു. എന്റെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഗാനം നല്കിയ സംഗീതജ്ഞന്.' വരുണ്‍ ധവാന്
'ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമായ വാര്‍ത്ത. കെ കെ, നിങ്ങളുടെ കഴിവുകള്‍ ഞങ്ങളുമായി പങ്കുവെച്ചതിന് നന്ദി.' അഭിഷേക് ബച്ചന് കുറിച്ചു.
'എനിക്ക് ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല. മരവിപ്പ് മാത്രം. അംഗീകരിക്കാന്‍ കഴിയുന്നില്ല. ഹൃദയം തകരുന്ന വേദന.' ശ്രേയ ഘോശല്‍ കുറിച്ചു.
'എന്റെ സഹോദരന്. നിങ്ങളുടെ അപ്രതീക്ഷിത വിയോഗം എന്നെ ആകെ തകര്‍ക്കുന്നു. നിങ്ങള്‍ ഹൃദയത്തില്‍ നിന്ന് പാടി.. അവസാന ദിവസം വരെ' സലിം മെര്‍ച്ചന്റ് കുറിച്ചു.
':ഹൃദയം തകര്‍ന്നു....ഇന്ന് ഒരു അത്ഭുതകരമായ മനുഷ്യനെയും മികച്ച ശബ്ദത്തെയും നഷ്ടമായിരിക്കുന്നു. നിങ്ങളാല്‍ സ്വര്‍ഗ്ഗം കൂടുതല്‍ ഭാഗ്യമുള്ളതാകട്ടെ.' ആര് മാധവന്.







Comments