
തിരുവനന്തപുരം: മണ്ണെണ്ണ വിലയില്‍ രണ്ടര വര്‍ഷത്തിനിടെ 70 രൂപയുടെ വര്‍ധന. ലിറ്ററിന് 18 രൂപയായിരുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ വര്‍ഷം നവംബറില്‍ 50 രൂപയായി ഉയർന്നിരുന്നു. സംസ്ഥാനത്ത് മണ്ണെണ്ണയുടെ ശേഖരം ഉള്ളതിനാല്‍ വില കുറച്ച് നല്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. മത്സ്യബന്ധന മേഖലയ്ക്ക് വലിയ തിരിച്ചടി തന്നെയാണ് മണ്ണെണ്ണ വില വര്‍ധന. ഔട്ട്ബോര്‍ഡ് എന്ജിന് ഉപയോഗങ്ങള്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് പ്രതിമാസം 130-190 ലിറ്റര്‍ നോണ്‍ സബ്സിഡി മണ്ണെണ്ണ 2160 കി ലോ ലിറ്റര്‍ ആയി കേന്ദ്രം അനുവദിച്ചിരുന്നു.
കേരളത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി എണ്ണക്കമ്പനികളുടെ സംഭരണ കേന്ദ്രങ്ങളില്‍ ശേഖരമില്ല. ഇടനിലക്കാര്‍ക്ക് പൂര്‍ണമായി ഏറ്റെടുത്ത് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. തല്‍ഫലമായി അധിക വില നല്കി ഏറ്റെടുക്കേണ്ടി വരും. മത്സ്യഫെഡ് ബാങ്കുകള്‍ വഴി നിശ്ചിത തോതില്‍ മത്സ്യ ബന്ധനത്തിന് നല്കുന്ന മണ്ണെണ്ണയുടെ വില ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ലിറ്ററിന് 132 രൂപയായിരുന്നു ഈ മണ്ണെണ്ണയുടെ വില. റേഷന്‍ മണ്ണെണ്ണയും പെര്‍മിറ്റ് അടിസ്ഥാനത്തിലുള്ള മണ്ണെണ്ണയും തീരുമ്പോള്‍ പൊതുവിപണിയിലുള്ള മണ്ണെണ്ണയെയാണ് മത്സ്യ തൊഴിലാളികള്‍ ആശ്രയിക്കുന്നത്.






