
അന്തരിച്ച ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന് ആദരമര്‍പ്പിച്ച് 'അമൂല്‍'. കെ കെയുടെ മോണോക്രോമാറ്റിക് ഡൂഡില്‍ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ കെ കെയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റര്‍ ഡൂഡില്‍ പങ്കുവച്ച അമൂലിന് നന്ദിയും ആരാധകര്‍ പറയുന്നു. 'വിട കെ കെ 1968-2022' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചത്. കെ കെ ആലപിച്ച പ്യാര് കേ പാല് എന്ന ഹിറ്റ് ഗാനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു.
'അവസാന ശ്വാസം വരെ സംഗീതത്തിന് വേണ്ടി നിലനിന്ന ഇതിഹാസ ഗായകനുള്ള ആദരവിന് നന്ദി' എന്നാണ്.






