
മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബരം സ്വന്തം ഗ്യാരേജിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍. മെഴ്സിഡീസ് എ.എം.ജി. ജ63 എസ്.യു.വിയാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. 2.55 കോടി എക്സ്ഷോറൂം വിലയുള്ള ഈ അത്യാഡംബര വാഹനം മുംബൈയിലെ മെഴ്സിഡീസ് ബെന്‍സിന്റെ ഷോറൂമില്‍ നിന്നാണ് താരം വാങ്ങിയത്. ഷോറൂം അധികൃതരാണ് ശ്രേയസ് ബെന്‍സ് കുടുംബത്തിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ പുതിയ മെഴ്സിഡീസ് ബെന്‍സ് ജി63 ഡ്രൈവ് ചെയ്യുന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. മെഴ്സിഡീസ് സ്റ്റാര്‍ ഫാമിലിയിലേക്ക് നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഹൈ സ്പീഡ് കാറുകളുടെ ആരാധകനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരമായ ശ്രേയസ് അയ്യര്‍. അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ ലംബോര്‍ഗിനി ഹുറാകാന് ഇവോ, ഔഡി എസ്5 എന്നീ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഹൈ സ്പീഡ് കാറുകളുടെ പ്രേമത്തിന്റെ ഉദാഹരണം.






