
കമല്ഹാസന് ചിത്രം 'വിക്രം' ബോക്സ് ഓഫീസില്‍ മികച്ച തുടക്കം നേടിയിരിക്കുകയാണ്. ചിത്രം ഇറങ്ങി മൂന്നാം ദിവസം മാത്രം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 150 കോടിയാണ്. ഇന്ത്യയില്‍ മാത്രം 100 കോടിക്കും മുകളിലാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ് ഈ സിനിമയെന്നാണ് ട്രേഡ് അനലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തിയത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങളെ നിറകൈയ്യടികളോടെയും ആര്‍പ്പു വിളികളോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്.







Comments