പട്ന: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി. ബക്സറിലെ ദുമ്രോണില് ഞായറാഴ്ചയാണ് സംഭവം. കടയിലെ സിസിടിവിയില്‍ നിന്നാണ് കൊലപാതകത്തിന്റെ ഭീകര ദൃശ്യം ലഭ്യമായത്.
ഒരു വര്‍ഷം മുന്‍പാണ് മോനു റായ് എന്ന യുവാവ് ഇതര സമുദായത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചത്. വിരമിച്ച സൈനികന് സുനില്‍ പതകിന്റെ മകളെയായിരുന്നു ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. താഴ്ന്ന സമുദായത്തില്‍ പെട്ട മോനു റായ് മകളെ വിവാഹം കഴിച്ചതില്‍ സുനില്‍ പതകിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാള്‍ പോലീസിനു മുമ്പാകെ കീഴടങ്ങി.
अंतरजातीय विवाह करने की मोनू राय को उनके ससुर रिटायर्ड फ़ौजी ससुर सुनील पाठक ने अपने बेटे के साथ बक्सर ज़िले के डुमरांव में गोली मार कर हत्या कर सजा दी और बाद में खुद एसपी को फ़ोन कर सरेंडर भी किया @ndtvindia @Anurag_Dwary pic.twitter.com/VDzhUjmHcx
— manish (@manishndtv) June 7, 2022
ഞായറാഴ്ച ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കൊണ്ടിരിക്കേയാണ് സുനില്‍ പതകും മകനും അവിടേക്ക് കയറി വന്നത്. വാതിനു സമീപത്തുനിന്ന് ഇവര്‍ മോനു റായ്ക്കു നേരെ വെടിയുതിര്‍ത്തു. ആദ്യ വെടി മുഖത്തിന്റെ വശത്താണ് കൊണ്ടത്. ഇതോടെ ബാര്‍ബറും ഷോപ്പിലുമുണ്ടായിരുന്ന മറ്റുള്ളവരും ഓടിരക്ഷപ്പെട്ടു. ഈ സമയം മോനുവിനെ പിടിച്ചുവലിച്ച സുനില്‍ പതകും മകനും മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി വെടിവച്ചു. ഇതിനിടെ വീണ്ടും തോക്ക് ലോഡ് ചെയ്തു മോനു റായിയെ ആക്രമിച്ചു.
നിലത്ത് ചലനമറ്റ് കിടന്ന മോനുവിനെ ഇരുവരും തലയില്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഉപേക്ഷിച്ച് പുറത്തേക്ക് പോകുകയായിരുന്നു.
പ്രണയ വിവാഹത്തിന്റെ പേരിലാണ് കൊലപാതകമെന്നും ഒരാള്‍ അറസ്റ്റിലായെന്നും ഒരു പിസ്റ്റള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.






