
സിനിമ റിലീസായി ഇത്ര ദിവസം കഴിഞ്ഞിട്ടും ഹൗസ്ഫുള്ളായി തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് കമല്ഹസ്സന് കേന്ദ്രകഥാപാത്രമായ ‘വിക്രം’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം പ്രേക്ഷകര്‍ നിറകൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കമല്ഹസ്സനെപ്പോലെ ശ്രദ്ധ നേടിയതാണ് ഈ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളും. വിജയ് സേതുപതി, ഗായത്രി രഘുറാം നരേന്, കാളിദാസ് ജയറാം, വാസന്തി, ചെമ്പന്‍ വിനോദ് തുടങ്ങി ഒരു വലിയതാരനിര തന്നെ വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍ വിക്രത്തെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. അതില്‍ ഏറ്റവും മുകളിലായി ശ്രദ്ധ നേടിയത് ക്ലൈമാക്സിലെത്തിയ സൂര്യയുടെ വില്ലന്‍ കഥാപാത്രമാണ്. കൊടും വില്ലന്‍ റോളക്സിന്റെ കഥാപാത്രമായി എത്തിയ സൂര്യ ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ദയാദാക്ഷിണ്യമില്ലാത്ത രൗദ്രഭാവത്തിലുള്ള റോളക്സായി അതിഗംഭീര പ്രകടമാണ് സൂര്യ കാഴ്ച വച്ചത്. റോളക്സും സൂര്യയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. രൗദ്രം, രണം, രുധിരം ക്ലൈമാക്സില്‍ എന്ന നിലയില്‍ ട്വിറ്ററില്‍ തരംഗമാകുകയാണ് കൊടുംവില്ലനായ റോളക്സ്.
വിക്രം സിനിമയുടെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമല്‍ഹസ്സനും കേന്ദ്രകഥാപാത്രങ്ങളായി തിളങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസിലും അതിലുണ്ടാകും. സിനിമയുടെ ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.







Comments