ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്ശിയെന്ന് നടനും സംവിധായകനുമായ ആര്‍ജെ ബാലാജി. അഭിനയത്തിനപ്പുറം അവര്‍ക്കറിയാത്ത മേഖലകളില്ലെന്നും നിരവധി കഴിവുകളുളള താരമാണ് ഉര്‍വശിയെന്നും ബാലാജി പറഞ്ഞു. ഉര്‍വശിയെയും സത്യരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ബാലാജി സംവിധാനം ചെയ്യുന്ന വീട്ട്ലാ വിശേഷം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂക്കുത്തി അമ്മന്‍ സിനിമയ്ക്കുവേണ്ടി ഉര്‍വശിയെ സമീപിക്കുന്നതിന് മുന്‍പ് ഒരുപാട് ആളുകള്‍ പല അഭിപ്രായവും പറഞ്ഞിരുന്നു. ഇവരെ വെച്ച് സിനിമ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാകും എന്നൊക്കെ എന്നാല്‍ കുഞ്ഞുങ്ങളുടെ മനസ്സിന്റെ ഉടമയായ പാവം നടി. ഒരു രീതിയിലുളള ബുദ്ധിമുട്ടും എനിക്കുണ്ടാക്കിയിട്ടില്ല ബാലാജി പറഞ്ഞു. സത്യരാജ് സാര്‍ പറയുന്നതുപോലെ ശരിക്കും നടിപ്പിന് രാക്ഷസി തന്നെയാണ് ഉര്‍വശി മാം- ബാലാജി കൂട്ടിച്ചേര്‍ത്തു.
രാജ് കുമാര്‍ റാവു നായകനായെത്തിയ ബദായി ഹോഗ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വീട്ട്ലാ വിശേഷം. ആര്‍ജെ ബാലാഡി, എന്‍.ജെ ശരവണന് എന്നിവരാണ് സംവിധാനം. സംഗീതം ഗോപാലകൃഷ്ണന്, എഡിറ്റിങ് സെല്‍വ, നിര്‍മാണം ബോണി കപൂര്‍. അപര്‍ണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജൂണ്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.






