രജനികാന്തുമായി കൂടിക്കാഴ്ച നടത്തി സംവിധായകന് എസ് ശങ്കര്‍. ഇരുവരും ഒന്നിച്ച 'ശിവാജി ദ ബോസ്' എന്ന ചിത്രം റിലീസ് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കൂടിക്കാഴ്ച. രജനികാന്തിന്റെ വീട്ടിലെത്തിയാണ് ശങ്കറിന്റെ സന്ദര്‍ശനം. താരത്തിനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ശങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.‘ശിവാജി ദ ബോസിനെ കണ്ടതില്‍ സന്തോഷം. ഈ ദിവസം ഒരുക്കലും മറക്കാത്ത ദിവസമാക്കി അദ്ദേഹം മാറ്റി. 15 വര്‍ഷത്തെ താങ്കളുടെ ഊര്‍ജ്ജവും വാത്സല്യവും പോസിറ്റീവ് പ്രഭാവവും ഈ ദിവസത്തെ മനോഹരമാക്കി’ എന്നാണ് ചിത്രത്തിനൊപ്പം ശങ്കര്‍ കുറിച്ചത്. സിനിമ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ, രണ്ടാം ഭാഗം വരണം, എപ്പോഴാണ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ ഉയരുന്നത്.
2007 ജൂണ്‍ 15നാണ് ശിവാജി ദ ബോസ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ശ്രിയ ശരണ്‍ ആണ് നായികയായി എത്തിയത്. വിവേക്, സുമന്, മണിവന്നന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. 60 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 152 കോടി ബോക്സ് ഓഫീസില്‍ നിന്നും നേടി. ശിവാജിക്ക് ശേഷം എന്തിരന്, 2.0 എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ചു.

Comments