
മകന് പാച്ചുവിന്റെ ഒന്നാം പിറന്നാളിനു ഹൃദയം തൊടുന്നൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമാ സീരിയല്‍ താരം ഡിംപിള്‍ റോസ്.
ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിനങ്ങള്‍ എന്ന അടിക്കുറുപ്പോടെ പങ്കുവെച്ച വീഡിയോയില്‍ തന്റെ നഷ്ടപ്പെട്ട കണ്മണിയെ ഓര്‍ക്കുകയാണ് ഡിംപിള്‍ റോസ്. പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാള്‍ ആണെന്ന് പറഞ്ഞ് കെസ്റ്ററിന്റെ കല്ലറയില്‍ പാച്ചുവിനൊപ്പം പൂക്കള്‍ അര്‍പ്പിക്കുകയാണ് ഡിംപിള്‍.
പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ തനിക്ക് ജനിച്ച ഇരട്ടക്കണ്‍മണികളില്‍ ഒരാളെ ജനിച്ച മണിക്കൂറുകള്‍ക്കകം തന്നെ ഡിംപിളിനു നഷ്ടമായി.മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് പാച്ചു എന്ന വിളിപേരുളള മകനുമായി ഡിംപിള്‍ വീട്ടിലെത്തിയത്.






