
പല തരത്തിലുളള സെഞ്ചുറി ആഘോഷങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായൊരു ആഘോഷവുമായി എത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ കായിക- യുവജനകാര്യ മന്ത്രി കൂടിയായ മനോജ് തിവാരി.
രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ഈ വ്യത്യസ്തമായ ആഘോഷം. മധ്യപ്രദേശിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറി നേടിയതിന് പോക്കറ്റില്‍ നിന്ന് ഒരു കടലാസു കഷണം ഉയര്‍ത്തിക്കാട്ടുകയായിരുന്നു തിവാരി. ആ കടലാസു കഷണത്തില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഒരു ചെറിയ കുറിപ്പുമുണ്ടായിരുന്നു. ‘ഐ ലവ് യു സുസ്മിത’ എന്നും അതിനൊപ്പം മക്കളുടെ പേരുമാണ് തിവാരി എഴുതിയത്. ഹാര്‍ട്ട് ചിഹ്നവും ഒപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ഈ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Manoj Tiwary shows a handmade note after scoring the century to appreciate his family. pic.twitter.com/Q51dSd5xkj
— Mufaddal Vohra (@mufaddal_vohra) June 16, 2022






