രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സെലിബ്രിറ്റികള്‍ പറയുന്നത് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിംകള്ക്ക് സംഗീത സംവിധായകന് വിശാല്‍ ദദ്ലാനി സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അറിയിച്ചിരിക്കുകയാണ്. ബോളിവുഡില്‍ പ്രസിദ്ധമായ വിശാല്‍-ശേഖര്‍ സഖ്യത്തിന്റെ ഭാഗമായ വിശാല്‍ ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം ഷെയര്‍ ചെയ്തത്.
‘‘ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ഹിന്ദുക്കൾക്ക് വേണ്ടി ഇന്ത്യൻ മുസ്ലീങ്ങളോട് ഇത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല സ്നേഹിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല, നിങ്ങളുടെ സ്വത്വം ഇന്ത്യയ്ക്കോ മറ്റാരുടെയും മതത്തിനോ ഭീഷണിയല്ല. നമ്മള് ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്...’’ എന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും മറ്റൊരു ട്വീറ്റിലൂടെ വിശാല്‍ പറഞ്ഞു.
‘‘എല്ലാ ഇന്ത്യക്കാരോടും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട സ്വഭാവത്തെക്കുറിച്ച് ഞാൻ ശരിക്കും ഖേദിക്കുന്നു, അത് നമ്മെ സന്തോഷത്തോടെ ചെറുതും ചെറുതുമായ ഗ്രൂപ്പുകളായി വിഭജിക്കും, നമ്മൾ ഓരോരുത്തരും ഒറ്റയ്ക്ക് നിൽക്കുന്നതുവരെ. അവരെല്ലാം അത് ചെയ്യുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല, വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്.
അവരെ ജയിക്കാൻ അനുവദിക്കരുത്. 🙏🏽...’’ എന്നായിരുന്നു അത്.
വിശാല്‍ ദദ്ലാനിയുടെ ഈ ട്വീറ്റിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ല. എല്ലാവരും ഒരു കുടുംബമാണെന്ന വിശാലിന്റെ ട്വീറ്റിനെയാണ് ശശി തരൂര്‍ പിന്തുണച്ചത്. വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയതെന്ന് ശശി തരൂര്‍ പറഞ്ഞു. വിശാലിന്റെ ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിശബ്ദതയെ ഭേദിക്കുന്ന ഭൂരിപക്ഷത്തിന്റെ ശബ്ദമാണ് വിശാലിന്റെ പ്രതികരണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ‘‘ഊഷ്മളമായി പ്രതിധ്വനിച്ചു,
@വിഷാൽ ദദ്ലാനി -- നിശബ്ദ ഭൂരിപക്ഷത്തിന് വേണ്ടി സംസാരിച്ചതിന് ശബാഷ്!...’’ എന്നാണ് ശശി തരൂര്‍ എഴുതിയത്.

Comments