ഭാവന, ഷറഫുദ്ധീന്‍, അനാര്‍കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ഇന്റേണല്‍ കംപ്ലൈന്റ്സ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ പെരുമാറ്റച്ചട്ടം പാലിച്ചാണ് ചിത്രീകരണം നടക്കുക.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദറും ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ രാജേഷ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ഷറഫുദ്ദീന്, നായികമാരായ ഭാവന, അനാര്‍ക്കലി എന്നിവരോടൊപ്പം അശോകന്, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.






