
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരകുടുംബമാണ് സൂര്യയുടേത്. സൂര്യയെയും ജ്യോതികയെയും മാതൃകാ ദമ്പതിമാരെന്ന് തന്നെയാണ് സെലിബ്രിറ്റി ലോകത്ത് അറിയപ്പെടുന്നത്. സിനിമാലോകത്ത് അല്‍പ്പകാലത്തേക്ക് ഇടവേളയെടുത്തെങ്കിലും വളരെ മികച്ച രീതിയിലാണ് ജ്യോതിക തിരിച്ചു വരവ് നടത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ താരദമ്പതിമാര്‍.
ഇപ്പോഴിതാ കോസ്റ്റാറിക്കയില്‍ സൂര്യ കുടുംബത്തോടൊപ്പം യാത്ര പോയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയും ഭാര്യ ജ്യോതികയും മക്കളായ ദിയ, ദേവ് എന്നിവരും ചേര്‍ന്നാണ് യാത്ര പോയത്. ഇവരുടെ യാത്രയില്‍ ജ്യോതികയുടെ സഹോദരി റോഷിണിയും ഉണ്ടായിരുന്നു. സൂര്യയുടെ മകള്‍ ദിയയാണ് ഈ യാത്ര വീഡിയോ എഡിറ്റ് ചെയ്തത്. വീഡിയോ ജ്യോതിക തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.






