
മദ്യപിച്ച് സ്വയം മറന്നു നടക്കുന്ന സ്ത്രീകള്‍, ആണിനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍, വീട്ടിലേക്ക് പുരുഷന്മാരെ വിളിച്ചു കയറ്റുന്നവര്‍ ഇവരെല്ലാം ബലാത്സംഗത്തിന് ഇരയാകേണ്ടവര്‍ തന്നെയാണെന്ന് യുറോപ്യന്മാര്. ബലാത്സംഗത്തിനും സ്ത്രീ പീഡനത്തിനും എതിരേ ലോകത്തുടനീളം മനസാക്ഷി ഉയരുകയും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി അതിര്‍ത്തികള്‍ മായ്ച്ച് സ്ത്രീകള്‍ ഒന്നിക്കുകയും ചെയ്യുന്ന ഇക്കാലത്തും യൂറോപ്പിലെ കാല്‍ഭാഗവും ഇങ്ങിനെ വിശ്വസിക്കുന്നവരാണ്.
മിക്ക ബലാത്സംഗ കേസുകളും സ്ത്രീകളുടെ പെരുപ്പിച്ച് കാണിക്കലാണെന്നും അഞ്ചിലൊന്നു പേരും വിശ്വസിക്കുന്നു. ലിംഗപരമായ പീഡനത്തെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ ഒരു സര്‍വേയില്‍ പ്രതികരിച്ചിരിച്ചവരാണ് വിചിത്രമായ ഈ പ്രതികരണം നടത്തിയിരിക്കുന്നത്. ബലാത്സംഗ കാര്യത്തില്‍ ഇരയുടെ കുറ്റം കണ്ടുപിടിക്കാനും കുറ്റവാളിയുടെ മാനസീകാവസ്ഥയെ ന്യായീകരിക്കാനും അനേകര്‍ വന്നു. ഇതില്‍ ഏഴു ശതമാനം പേര് രാത്രിയില്‍ തനിച്ചു നടക്കുന്ന സ്ത്രീകളും പുരുഷനെ മോഹിപ്പിച്ച് പിന്നാലെ നടത്തിക്കുന്ന ശൃംഗാരികളായ സ്ത്രീകളും ലൈംഗികാടക്കമില്ലാത്തവരും ബലാത്സംഗത്തിന് ഇരയാകണമെന്നാണ് പറയുന്നു. അതേസമയം കുറ്റവാളികളില്‍ അറിയാതെ ബലാത്സംഗം ചെയ്തു പോയവരും പിന്നീട് തെറ്റില്‍ ഖേദിക്കുന്നവരേയും ചിലര്‍ സ്വീകരിക്കുന്നുണ്ട്.
[GADS]
മുക്കാല്‍ ഭാഗം പേരും തങ്ങളുടെ രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നതായി സമ്മതിക്കുന്നുണ്ട്. ആവര്‍ത്തിച്ച വിമര്‍ശിക്കുന്നത് പങ്കാളിയില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുമെന്ന് 44 ശതമാനം സമ്മതിക്കുമ്പോള്‍ തെരുവില്‍ ലൈംഗികചുവയോടെ സ്ത്രീകളെ കമന്റടിക്കുന്നത് നിയമലംഘനമായി കണക്കാക്കണമെന്നാണ് 41 ശതമാനം പ്രതികരിച്ചിരിക്കുന്നത്.
ബള്‍ഗേറിയ, റുമാനിയ, ഹംഗറി, ലാത്വിയ, തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനം അലങ്കരിക്കുന്ന ബെല്‍ജിയത്തിലും ബലാത്സംഗ കാര്യത്തില്‍ ഇരയെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ അയര്‍ലണ്ടും സ്പെയിനും സ്കാന്ഡിനേവിയന് രാജ്യങ്ങളിലും ബലാത്സംഗത്തെ ന്യായീകരിക്കുന്നവര്‍ കുറവാണ്. ജൂണില്‍ നടന്ന സര്‍വേയില്‍ 28 യുറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ 30,000 പേരാണ് പങ്കെടുത്തത്.






