തിരുവനന്തപുരം: പീഡന കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ ജൂഡീഷ്യല്‍ മൂന്നാം കോടതിയാണ് ജാമ്യം നല്കി ഉത്തവട്ടത്. അന്വേഷണത്തോട് സഹകരിക്കണം, പാസ്പോപോര്ട്ട് കോടതിയില്‍ ഹാജരാക്കണം, ജാമ്യതുകയായി 25,000 രൂപ കെട്ടിവയ്ക്കുണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന് വാദിച്ചു. തനിക്ക് നിയമ നടപടികള്‍ക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോര്‍ജ് കോടതിയെ അറിയിച്ചു. കോടതിയില്‍ രണ്ട് മണിക്കുറിലേറെ നീണ്ട വാദ പ്രതിവാദത്തിനെടുവിലാണ് ജാമ്യം അനുവദിച്ചത്.
പി.സി.ജോര്‍ജിനു വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് ശാസ്തമംഗലം അജിത് കുമാറാണ് ഹാജരായത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ് പി.സി ജോര്‍ജ്ജ് . വൈകിട്ട് ആറേകാലോടെയാണ് ജോര്‍ജിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയത്.






