
തൃശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്നെം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെയാണ് നടനെ വീട്ടില്‍ നിന്നും തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം നാലിന് വൈകിട്ട് അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിലാണ് 14, 9 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് മുന്നില്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. പോസ്കോ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആളെ തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആള് എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. നടനെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധയ്ക്ക് വിധേയമാക്കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് പോക്സോ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചികിത്സയിലായിരുന്നുവെന്നും രണ്ടു ദിവസമായി മരുന്ന് കഴിച്ചിട്ടില്ലായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം.
2016 ഓഗസ്റ്റില്‍ പാലക്കാട് ലക്കിടിയിലും സമാനമായ സംഭവം നടന്നിരുന്നു. സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി മൊെബെലില്‍ ചിത്രമെടുക്കുകയും ചെയ്തെന്നാണു പരാതി. പരാതിക്കാരായ വിദ്യാര്‍ഥിനികളും സാക്ഷികളും ഇയാളെ തിരിച്ചറിഞ്ഞിരുന്നു. ശ്രീജിത്ത് രവിയുടെ ഫോട്ടോ കണ്ടാണ് കുട്ടികള്‍ തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടികള്‍ പറഞ്ഞ വാഹന നമ്പര്‍ പരിശോധിച്ചപ്പോള്‍തന്നെ ഉടമ ശ്രീജിത്ത് രവിയാണെന്നു തെളിഞ്ഞു. തുടരന്വേഷണത്തില്‍ ശ്രീജിത്ത് രവി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പാലക്കാട്ടുണ്ടെന്നും വ്യക്തമായി. തങ്ങളുടെ ചിത്രം പ്രതി മൊെബെല്‍ ഫോണില്‍ പകര്‍ത്തിയെന്നു പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിട്ടും ഫോണ്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ചയുണ്ടായി. ഇതിനുപുറമേ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാലതാമസം നേരിട്ടതോടെ പോലീസിന്റെ ഭാഗത്തുനിന്നു തെളിവു നശിപ്പിക്കാനുള്ള ശ്രമമാണുണ്ടായതെന്ന ആക്ഷേപവും ശക്തമായരുന്നു. 13 പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട സംഭവമായിരുന്നിട്ടും പ്രതിയുടെ താരപരിവേഷത്തില്‍ മയങ്ങി പ്രത്യേക പരിഗണന നല്‍കാനാണു പോലീസ് ശ്രമിച്ചത്.
കേസില്‍ ശ്രീജിത്ത് രവി സെപ്തംബറിലാണ് അറസ്റ്റിലായത്. കേസില്‍ നടപടികള്‍ തുടരുകയാണ്. കേസില്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.






