തിരുവനന്തപുരം/കാസര്‍ഗോഡ്: സംസ്ഥാനത്തെ റോഡ് വികസനത്തില്‍ അവകാശവാദങ്ങളും പരിഹാസവുമായി പൊതുമരാമത്ത് മ്രന്തി മുഹമ്മദ് റിയാസും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കാനും തയ്യാറാകണം. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങളേക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ട്. പല തവണ അത് ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ദേശീയപാതകളിലും പാലങ്ങളിലും കയറി ചില കേന്ദ്രമന്ത്രിമാര്‍ ചിത്രങ്ങളെടുക്കുകയാണെന്നും ഡോ.എസ്.ജയ്ശങ്കറിനെ ലക്ഷ്യമിട്ട് റിയാസ് പറഞ്ഞു. ജയ്ശങ്കര് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാതിരുന്ന ദേശീയപാത വികസനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെ.സുരേന്ദ്രന് കാസര്‍ഗോഡ് പറഞ്ഞു. 403 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് 34,9782 കോടി രൂപ ചെലവഴിച്ച് ഇപ്പോള്‍ നടക്കുന്നത്. 2024ന് മുന്‍പ് ഈ പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വേവലാതിയുടെ മറ്റൊരു കാരണം അതാേണാ എന്നറിയില്ല.
ദേശീയപാത വികസനത്തിന് 21,271 കോടി രൂപയുടെ ആറ് പുതിയ ്രെപാജക്ട് കൂടി വൈകാതെ ആരംഭിക്കും. ദേശശീയപാത വികസനത്തില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പല തവണ കേന്ദ്രസര്‍ക്കാരിനെ ശ്ളാഘിച്ചു സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ വിമര്‍ശിക്കുന്നു.
ദേശീയപാത മുഴുവന്‍ കുഴികളാണെന്നാണ് മന്ത്രി റിയാസ് പറയുന്നത്. അങ്ങനെയെങ്കില്‍ റിയാസിന്റെ പിഡബ്ല്യൂഡി റോഡുകള്‍ മുഴുവന്‍ കുളങ്ങളാണ്. പൊതുമരാമത്തിന്റെ കാര്യക്ഷമത അറിയണമെങ്കില്‍ പാലാരിവട്ടം പാലവും പൊതുമരാമത്ത മ്രന്തിയുടെ സ്വന്തം ജില്ലയിലെ കൂളിമാട് പാലവും നേക്കിയാല്‍ മതി. ആറ് മാസമായ പാലം നിന്നനില്‍പ്പില്‍ വിസ്മൃതിയിലായി.
ചിലമന്ത്രിമാര്‍ പ്രസംഗിക്കുന്നത് കേട്ടാല്‍ ദേശീയപാത വികസനത്തിന്റെ പണം സംസ്ഥാനമാണ് നല്‍കുന്നതെന്ന് തോന്നും. ഭൂമി ഏറ്റെടുക്കലിന്റെ 25% മാത്രമാണ് സംസ്ഥാനം നല്‍കുന്നത്. ദേശീയപാത വികസനം പരിശോധിക്കാന്‍ ഒരു മന്ത്രിക്ക് വരാന്‍ പാടില്ലെന്നാണോ? കഴക്കൂട്ടം പാലം മന്ത്രിമാര്‍ വന്ന് പരിശോധിക്കുന്നതിലെ വേവലാതികള്‍ എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. കേന്ദ്രം അനുവദിക്കുന്ന പല പദ്ധതികളും ഇവിടെ അട്ടിമറിക്കപ്പെടുകയോ വകമാറ്റി ചെലവഴിക്കുകയോ ആണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.






