രാജ്യം 200 കോടി കോവിഡ് വാക്സിന് ഡോസുകള്‍ പിന്നിട്ട നേട്ടത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിച്ച് 18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കോവിഡ് 19 വാക്സിനേഷന് കവറേജ് ഞായറാഴ്ചയാണ് രണ്ട് ബില്യണ്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ.
രാജ്യത്തെ കൊവിഡ് വാക്സിന് കുത്തിവെപ്പ് 2021 ജനുവരി 16 നാണ് നടത്തിയത്. ഈ നാഴികക്കല്ല് കൈവരിച്ചതിനും ചരിത്രം സൃഷ്ടിച്ചതിനും രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. 200 കോടി വാക്സിന് ഡോസ് പിന്നിട്ടതിന് എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യത്തെ വാക്സിനേഷന് ഡ്രൈവ് ഈ അളവിലും വേഗതയിലും സമാനതകളില്ലാതെ മാറ്റാന്‍ സംഭാവന നല്കിയവരില് അഭിമാനിക്കുന്നു. ഇത് COVID-19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തി’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Comments