ആഗ്ര (യുപി): ഗാര്‍ഹിക പീഡനത്തില്‍ പോലീസിന് പരാതി നല്‍കുമെന്ന് പറഞ്ഞ യുവതിയെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദന വീഡിയോ അയല്‍വാസികള്‍ പകര്‍ത്തി പുറത്തുവിട്ടതോടെ പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇതോടെ ഇവര്‍ ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
കുസുമ ദേവി എന്ന യുവതിയെ ആണ് ഭര്‍ത്താവ് ശ്യംബിഹാരി പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. ഇതിന്റെ 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. നാട്ടുകാര്‍ ഇടപെട്ടമതാടെ കുസുമദേവിയെ ഭര്‍ത്താവ് വലിച്ചിഴച്ചുകൊണ്ടുപോയി. ദൃശ്യം പകര്‍ത്തിയ അയല്‍വാസി അത് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു.
#WATCH उत्तर प्रदेश: आगरा में एक पति ने अपनी पत्नी को खंबे से बांधकर डंडे से पीटा। घटना का वीडियो वायरल हुआ। (20.07) pic.twitter.com/ND9CbIo9dP
— ANI_HindiNews (@AHindinews) July 20, 2022
ജൂലായ് 14ന് ആഗ്രയിലെ സികന്ദ്ര പോലീസ് സ്റ്റേഷന് പരിധിയിലുള്ള അര്സെയിലാണ് സംഭവം നടന്നത്. ഭര്‍ത്താവും അമ്മ ബര്‍ഫ ദേവിയും ചേര്‍ന്ന് കുസുമദേവിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന് കുസുമ ദേവി പറഞ്ഞതോടെയാണ് ഇവര്‍ അവരെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്.
ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഐപിസി 323, 504, 342, 354 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.






