ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വരിഞ്ഞുമുറുക്കാന്‍ ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇ.ഡിയുടെ അടുത്ത നീക്കം തൃണമൂല്‍ എം.എല്‍.എ കൃഷ്ണ കല്യാണിയെ ലക്ഷ്യമിട്ടാണെന്ന് സൂചന. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണകമ്പനിയായ കല്യാണി സോലവെക്സ് പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് നല്കി. കൊല്‍ക്കൊത്തയിലെ രണ്ട് ചാനലുകളുമായി കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് ഇ.ഡി പറയുന്നു.
അധ്യാപക നിയമന അഴിമതിക്കേസില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനും 50 കോടിയിലേറെ കള്ളപ്പണം പിടിച്ചെടുത്തതിനും പിന്നാലെ യാണ് എംഎല്‍എയും നിരീക്ഷണത്തിലാകുന്നത്. ഏതു നിമിഷവും ഇദ്ദേഹത്തെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
2002ലാണ് കൃഷ്ണ കലയാണി ഈ കമ്പനി സ്ഥാപിക്കുന്നത്. 2021ല്‍ ബി.ജെ.പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചെങ്കിലും വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.






