കോഴിക്കോട്: യുവ എഴുത്തുകാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ചുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയെ പ്രോസിക്യുഷന് ശക്തമായി എതിര്‍ത്തിരുന്നു. സിവിക് ചന്ദ്രന് പരാതിക്കാരിക്ക അയച്ചിരുന്ന വാട്സ്ആപ് സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യുഷന് വാദിച്ചത്. എന്നാല്‍ സൗഹൃദമുണ്ടായിരുന്ന കാലത്ത് അയച്ച സന്ദേശങ്ങള്‍ പിന്നീട് തെന്ന കുടുക്കാന്‍ ഉപയോഗിക്കുകയാണെന്നും അപകടത്തിനു ശേഷം ഊന്നുവടിയുടെ സഹായത്തോടെ മാത്രം നില്ക്കാന് കഴിയുന്ന അവസ്ഥയിലാണ് താനെന്നും സിവിക് ചന്ദ്രന് ചൂണ്ടിക്കാട്ടി.






