
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപം ഉരുള്‍പൊട്ടല്‍. ആള്‍നാശമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം മിന്നല്‍ പ്രളയത്തില്‍ വലിയ നാശമുണ്ടായ പ്രദേശമാണ് കൂട്ടിക്കല്‍.
പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവിയില്‍ മൂഴിയാര്‍-അരുണമുടിയില്‍ പാതയില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗവി ഒറ്റപ്പെട്ടു. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
ആറന്മുളയില് എഴിക്കാട് കോളനിയില്‍ പമ്പയാറ്റില്‍ നിന്ന് വീടുകളില്‍ വെള്ളം കയറുകയാണ്. 25 വീടുകളില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍ സത്രക്കടവ് ഭാഗത്ത് വെള്ളം കയറി. സ്വാമി അയ്യപ്പന് റോഡില്‍ അടക്കം വെള്ളപ്പാച്ചിലുണ്ട്.
ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിറപുത്തിരി ചടങ്ങ് നടക്കുന്നതിനാല്‍ ആയിരക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ എത്തിയിരുന്നു. മൂന്നു മണിക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ കയറ്റി വിടുന്നില്ല. സന്നിധാനത്തുള്ളവര്‍ ആറു മണിക്ക് മുന്‍പ് മലയിറങ്ങണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
കോതമംഗലം പരിക്കണ്ണിപുഴ കരകവിഞ്ഞു. പല്ലാരിമംഗലം പഞ്ചായത്തിലെ വീടുകളില്‍ വെള്ളംകയറുന്നു.







Comments