ഫേറാസാബാദ്: പോലീസ് കാന്റീനില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാണിക്കുന്ന ഒരു കോണ്‍സ്റ്റബിളിന്റെ വീഡിയോ ആണ് ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. റോഡരുകില്‍ നിന്നാണ് കോണ്‍സ്റ്റബിള്‍ തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണം എത്രമോശമാണെന്ന് കരഞ്ഞുകൊണ്ട് നാട്ടുകാരെ കാണിക്കുന്നത്.
ഫറോസാബാദ് ജില്ലയിലാണ് സംഭവം. മനോജ് ഷകുമാര് എന്ന കോണ്‍സ്റ്റബിളാണ് തനിക്ക് കഴിക്കാന്‍ തന്ന റൊട്ടിയും ദാലും ചോറും എത്ര ഗുണനിലവാരമില്ലാത്തതാണെന്ന് നാട്ടുകാരെ കാണിച്ചത്. മുതിര്‍ന്ന ഓഫീസര്‍മാര്‍ ഇദ്ദേഹത്തെ പിന്തിരിപ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
ഭക്ഷണത്തെ കുറിച്ച് മുതിര്‍ന്ന ഓഫീസര്‍മാരോട് പരാതി പറഞ്ഞുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും മനോജ് കുമാര്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് തന്നെ ഭീഷണിപ്പെടുത്തി. പോലീസുകാര്‍ക്ക് മെസ്സില്‍ നല്‍കുന്നത് വെള്ളംപോലെയുള്ള ദാല്‍ കറിയാണെന്നും റൊട്ടി വേകാറില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.
പോലീസുകാര്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്കാന് ഫണ്ട്് സര്‍ക്കാര്‍ അനുവദിക്കുന്നൂണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടി കഴിഞ്ഞ് എത്തുന്ന തങ്ങള്‍ക്ക് ഇതാണ് ലഭിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം. നല്ല ഭക്ഷണം കഴിക്കാന്‍ കിട്ടാതെ എങ്ങനെ ജോലി ചെയ്യാന്‍ കഴിയും? മൃഗങ്ങള്‍ക്ക് പോലും ഇത് തിന്നാല്‍ കഴിയില്ലെന്നും അദ്ദേഹം റോഡിലിരുന്നുകൊണ്ട് പറയുന്നു.
അതേസമയം, മനോജ് കുമാര്‍ പല തവണ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെന്നും 15 തരണ നടപടി നേരിട്ടിട്ടുള്ള ആളാണെന്നും ഫിറോസാബാദ് പോലീസ് പറയുന്നു. ഈ സംഭവത്തിലും അേന്വഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പോലീസ് ട്വീറ്റ് ചെയ്തു.






