തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വരുമാനം കൊണ്ടുമാത്രം ശമ്പളം നല്‍കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്നും നാളെയും കൊണ്ട് ശമ്പള വിതരണം പൂര്‍ത്തിയാക്കും. ധനവകുപ്പിന്റെ അനുമതി ലഭിച്ച സ്ഥിതിക്ക് ശമ്പള വിതരണം ഇനി വൈകില്ല.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട്് ട്രേഡ് യൂണിയന് നേതാക്കളുമായി ഈ മാസം 17ന് ചര്‍ച്ച നടത്തും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ കുടുതല്‍ കാര്യങ്ങള്‍ നടപ്പാക്കാനുണ്ട്.
സിപിഎം സംസ്ഥാന സമിതിയില്‍ ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ, ശമ്പള വിതരണത്തിന് 103 കോടി അടിയന്തര സഹായം അനുവദിക്കണമെന്ന് ധനവകുപ്പിന് ഗതാഗത വകുപ്പ് അപേക്ഷ നല്കി. 50 കോടി ശമ്പള വിതരണത്തിനും 50 കോടി മുന്‍ മാസത്തെ ഓവര്‍ ഡ്രാഫ്ടിനും മൂന്നു കോടി രൂപ ഓവര്‍ ഡ്രാഫ്ടിന്റെ പലിശ നല്‍കാനുമാണ്. എന്നാല്‍ ജൂലായ്, ഓഗസ്റ്റ മാസത്തെ പെന്ഷന് ഇതുവരെ നല്‍കിയിട്ടില്ല. അതിനുള്ള തുക വേറെ കണ്ടെത്തണം.






