തിരുവനന്തപുരം: ആസാദ് കാശ്മീര്‍ പരാമര്‍ശത്തെ ന്യായീകരിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ച് യാത്രാ വിവരണത്തില്‍ പറയുന്നു.
ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ യാ;്രതാ വിവരണം ഫെയ്സ്ബുക്കില്‍ കുറിച്ചതിലാണ് 'ആസാദ് കാശ്മീര്‍' എന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍, ജമ്മു കശ്മീരും ലഡാക്കുമടക്കം ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ 'ഇന്ത്യന്‍ അധീന കാശ്മീര്‍' എന്ന് വിശേഷിപ്പിച്ചതില്‍ അദ്ദേഹം വിശദീകരണം നല്‍കുന്നുമില്ല.






