ന്യുഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ 11 കുറ്റവാളികളെ സ്വാതന്ത്ര്യദിന തലേന്ന് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ബുധനാഴ്ച അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന അഡ്വ.അപര്‍ണ ഭട്ടിന്റെ ആവശ്യം. പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി രമണ്ണ അറിയിച്ചു.
സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്, സാമുേഹിക പ്രവര്‍ത്തക രൂപ രേഖ വര്‍മ്മ എന്നിവരാണ് ഹര്‍ജിക്കാര്‍. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും ആവശ്യപ്പെട്ടു. പ്രതികളുടെ മോചനം സംബന്ധിച്ച കോടതി ഉത്തരവല്ല, ഇവരുടെ മോചനമാണ് ചോദ്യം ചെയ്യുന്നതെന്നും സിബല്‍ പറഞ്ഞു. പതിനാല് പേരെ വധിക്കുകയും ഗര്‍ഭിണിയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പതിനൊന്ന് പ്രതികളെയാണ് ശിക്ഷാ ഇളവ് നല്കി വിട്ടയച്ചതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന എംഎല്‍സി അംഗം കവിതയും ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.






