
ഭാഷയും ദേശവുമൊക്കെ ഭേദിച്ച് സിനിമകളും പാട്ടുമൊക്കെ ലോകമെങ്ങും പ്രേക്ഷകരെ നേടുന്ന കാലമാണിത്. പ്രാദേശിക സിനിമകള്‍ പോലും ലോകമെങ്ങും റിലീസ് ചെയ്യുന്നു. അങ്ങനെ ലോകമെങ്ങും ആരാധകരെ നേടിയിട്ടുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ലാലേട്ടന്റെ ഫിലിപ്പിയന്‍സ് ആരാധകന്റെ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
ലാലേട്ടന്റെ സമീപകാല ഹിറ്റുകളിലൊന്നായ ഒപ്പത്തിലെ 'ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ' എന്ന ഗാനം വളരെ ആസ്വദിച്ച് പാടുകയാണ് കക്ഷി. ലാലേട്ടനും അദ്ദേഹത്തിന്റെ എല്ലാ ഫാന്‍സിനും വേണ്ടിയാണ് ഈ യുവാവ് ഗാനം പാടിയിരിക്കുന്നത്. യൂട്യൂബില്‍ എത്തിയതോടെ ലാലേട്ടന് ഫാന്‍സ് സംഭവം വൈറലാക്കി.






