
തമിഴിലെ ഏറ്റവും നല്ല പ്രണയ ജോഡികളിലൊന്നാണ് യുവ താരങ്ങളായ ജയം രവിയും ഹന്‍സികയും. എങ്കേയും കാതല്‍, റോമിയോ ആന്റ് ജൂലിയറ്റ്, ബോഗന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരുടെയും കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഹിറ്റുകള്‍ക്കിടയില്‍ ഇരുവരും പ്രണയത്തിലാണെന്നാണ് കെ ടൗണില്‍ നിന്നുളള സൂചനകള്‍. ഇതേ തുടര്‍ന്ന് ജയം രവിയുടെ കുടുംബ പ്രശ്നമായി മാറിയിരിക്കുകയാണ് ഹന്‍സിക. ഭാര്യയുമായുള്ള വഴക്ക് രൂക്ഷമായപ്പോള്‍ അച്ഛനും, സഹോദരന് ജയം രാജയും ആവശ്യപ്പെട്ടിട്ടും ജയം രവി കേള്‍ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.






