
ലോക പ്രശസ്തമായ മമ്മി ചിത്രങ്ങളുടെ നിരയിലേയ്ക്ക് പുതിയ ചിത്രം കൂടി 'ദ മമ്മി റീബൂട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. അലക്സ് കുര്‍ട്സ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡ് ഹീറോ ടോം ക്രൂസ് ആണ് നായകന്. സോഫിയ ബോട്ടേലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ആബെല്‍ വാലിസാണ് നായിക. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് നിര്‍മ്മാതാവ് ക്രിസ് മോര്ഗന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.






