ശ്രീനഗര്‍: കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. 370ാം ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പദവി കശ്മീരിന് നല്‍കിയത്. എന്നാല്‍ ഇത് മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി ഇനി ഒരിക്കലും പുന:സ്ഥാപിക്കാന്‍ കഴിയില്ല. ഇതിനായി പാര്‍ലമെന്റില്‍ മുന്നില്‍ ഭൂരിപക്ഷം ആവശ്യമാണ്. പ്രത്യേകാധികാരത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ മറ്റ് പാര്‍ട്ടികളെ അനുവദിക്കില്ലെന്നും ബാരാമുള്ളയില്‍ നടത്തിയ റാലിയില്‍ ആസാദ് പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്ന് ഗുലാം നബി ജനങ്ങളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും കശ്മീരിന്റെ പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ച സമയത്താണ് ഗുലാം നബിയുടെ പരാമര്‍ശം.

Comments