രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് ജയലളിത പതിയെ അകന്നു. സിനിമയില്‍ നിന്ന് മാത്രമായിരുന്നില്ല സിനിമയിലെ സൗഹൃദങ്ങള്‍ക്കും ജയ പരിധി കല്പ്പിച്ചിരുന്നു. എന്നാല്‍ തന്റെ പഴയ സഹപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായവുമായി ജയ ഉണ്ടായിരുന്നു.
ജയ എന്നും ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് സുകുമാരിയമ്മ. സുകുമാരിയമ്മ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നപ്പോള്‍ ചെന്നു കണ്ട് എല്ലാ സഹായവും ജയലളിത ചെയ്തു. 'പട്ടിക്കാടാ പട്ടണമാ' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഏഴ് ചിത്രങ്ങളില്‍ സുകുമാരിയമ്മയുടെ മകളായി ജയ അഭിനയിച്ചു. ഈ സ്നേഹം എന്നും ഇരുവര്‍ക്കും ഉണ്ടായിരുന്നു.
'ഓര്‍മ്മകളുടെ വെള്ളിത്തിര' എന്ന പുസ്തകത്തില്‍ ജയയെക്കുറിച്ച് സുകുമാരി അമ്മ എഴുതി. വളരെ നല്ല സ്ത്രീയാണ് ജയലളിത. ആവശ്യമില്ലാതെ ആരോടും സംസാരിക്കാറില്ല. നല്ല കാര്യപ്രാപ്തി ഉണ്ടായിരുന്നു. അവര്‍ ഇരിക്കുന്ന കസേരയുടെ അടുത്ത് മറ്റ് കസേരകള്‍ ഉണ്ടാകില്ല. അസിസ്റ്റന്റുമാര്‍ പോലും അടുത്തു ചെന്നു നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു. ധാരാളം വായിക്കുമായിരുന്നു. ഇന്നും പഴയ ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്നു. അന്ന് നടിയെന്ന നിലയിലും ഇന്ന് മുഖ്യമന്ത്രി എന്ന നിലയിലും കാര്യപ്രാപ്തിയും ബുദ്ധിയും എന്നെ് അത്ഭുതപ്പെടുത്തുന്നു.

Comments