
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായി ചിത്രം റിലീസ് ചെയ്യുമെന്ന് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
#Monster @Mohanlal @LakshmiManchu action suspense thriller directed by hit maker #Vysakh confirmed for a Deepavali release on Oct 21! pic.twitter.com/JwE2ZvMGiP
— Sreedhar Pillai (@sri50) September 17, 2022






