
ലക്നൗ: ഉത്തര്‍പ്രദേശ് വിധാന്‍ ഭവനിലേക്ക് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയും നടത്തിയ മെഗാ പ്രതിഷേധ മാര്‍ച്ച പോലീസ് തടഞ്ഞു. മാര്‍ച്ചിന് അനുമതിയില്ലെന്ന് കാണിച്ചാണ് പ്രകടനം നൂറു മീറ്റര്‍ പിന്നിട്ടപ്പോള്‍ പോലീസ് തടഞ്ഞത്. നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കേയാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എസ്.പിയുടെ പ്രതിഷേധ പ്രകടനം.
പ്രതിപക്ഷത്തിന് ജനാധിപത്യ മാര്‍ഗത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയും. എന്നാല്‍ ഇത് അതിരുകടന്നതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അവര്‍ക്ക് ജനാധിപത്യ മാര്‍ഗത്തില്‍ എന്തും ചോദിക്കാം. ആര്‍ക്കും ദോഷമുണ്ടാക്കാതെ പ്രകടനം നടത്താനുള്ള അനുമതി സമാജ്വാദി പാര്‍ട്ടിക്ക് തേടാമായിരുന്നു. സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് ക്രമസമാധാന പാലനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിഷേധ പ്രകടനത്തിന്റെ റൂട്ട് മാറ്റില്ലെന്ന് സമാജ്വാദി പാര്‍ട്ടി പറയുന്നു. എസ്.പി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം രാജ്ഭവനും ജനറല്‍ പോസ്റ്റ് ഓഫീസും ചുറ്റി വിധാന്‍ ഭവനിലെത്തുമെന്നു മനതാക്കള്‍ പറഞ്ഞു. പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങി.
അതേസമയം, പ്രകടനത്തെ പോലീസ് തടയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച സമാജ്വാദി പാര്‍ട്ടി, ജനാധിപത്യത്തിന്റെ കശാപ്പാണിതെന്ന് ആരോപിച്ചു.






