ചെന്നൈ: ജയലളിതയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ച പുരോഗമിക്കവെ ഏതൊരു സാധാരണക്കാരനും പാര്‍ട്ടിയെ നയിക്കാനാകുമെന്ന് ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ശൂന്യതയില്ല. എം.ജി.ആറിന്റെയും അമ്മയുടെയും പേര് എത്രനാള്‍ നിലനില്‍ക്കുമോ അത്രകാലം തന്നെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയും നിലനില്ക്കും.
എം.ജി.ആര് മരണക്കിടക്കയില്‍ കിടന്നപ്പോള്‍ അമ്മയായിരിക്കണം പിന്‍ഗാമിയെന്ന് ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. അന്ന് വേറെയും പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളോളം പാര്‍ട്ടി നയിക്കാനുള്ള കഴിവ് അമ്മയ്ക്ക് ഉണ്ടെന്ന് ഉറപ്പായിരുന്നു. അമ്മ എം.ജി.ആറിന്റെ പാരമ്പര്യം കാത്തു.
ശശികലയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാതിരുന്ന നടരാജന്, ജയലളിതയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് രംഗത്ത് വന്നത്.






