
മലയാളിക്ക് മറക്കാനാവില്ല നാം നേരിട്ട മഹാപ്രളയങ്ങള്‍. കേരളത്തെ ഉഴുതുമറിച്ച പ്രളയകാലത്തും തലയെടുപ്പോടെ അതിജീവിച്ചു നിന്നത് ഒന്നു മാത്രമേയുള്ളു അലൂമിനിയം. പ്രകൃതി ദുരന്തങ്ങളില്‍ അപകടരഹിതമായി നമുക്ക് ആശ്രയിക്കാവുന്ന ഒന്നേയൊന്ന് അലൂമിനിയം മാത്രമാണെന്ന് കഴിഞ്ഞ ദുരന്തകാലങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയോടിണങ്ങി, കാലങ്ങളോളം അക്ഷയമായി നിലനില്‍ക്കുന്ന ഈ അത്ഭുത ലോഹം ആരുടെയും പണപ്പെട്ടി ചോര്‍ത്തുന്ന ഒന്നല്ല എന്നതാണ് എല്ലാവരുടെയും സ്വീകാര്യത നേടാന്‍ കാരണം.
കേരളത്തിലെ സാധാരണക്കാരുടെ സ്വപ്നങ്ങളിലേക്ക് അലൂമിനിയം എന്ന അത്ഭുത ലോഹം പറന്നിറങ്ങിയത് 'മലബാര്‍ ഗ്രൂപ്പി'ന്റെ വരവോടെയാണ്. രാജാക്കന്മാരുടെ പാദസ്പര്ശത്താല് പുണ്യഭൂമിയായി തീര്‍ന്ന പിറവത്തിനടുത്ത് എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ ആദിശങ്കര ജന്മത്താല് പുകള്‍പെറ്റ പേപ്പതിയില്‍ നിന്ന് കേരളമാകെ പന്തലിച്ച സ്വപ്നമാണ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. പേപ്പതി കണ്ണങ്ങായത്ത് കുടുംബത്തിലെ ജെയിംസ് പോള്‍, സാബു പോള്‍ എന്നി സഹോദരങ്ങള്‍ 2003 -ല്‍ നട്ടുവളര്‍ത്തിയ ഈ എളിയ സംരംഭം സുഹൃത്തുക്കളും കോട്ടയം പാണ്ടിയമാക്കില് കുടുംബത്തിലെ സഹോദരന്മാരുമായ ജോജി അഗസ്റ്റിന്, ജോജോ അഗസ്റ്റിന്, ഓട്ടര്വേലില് കുടുംബാംഗം ഷിജി തോമസ് എന്നിവരും പങ്കാളികളായതോടെ കമ്പനിയുടെ മുഖച്ഛായ തന്നെ മാറി. വളര്‍ച്ച വേഗത്തിലായി. കോഴിക്കോട് വെളിയഞ്ചേരി കുടുംബാംഗമായ സന്തോഷ് കുമാര്‍, കോയമ്പത്തൂര്‍ സെങ്കോടന് കുടുംബത്തില്‍ ധര്മകൃഷ്ണന്, തൃശൂര്‍ പണ്ടാരന്‍ കുടുംബത്തിലെ പി.വി. സത്യന്, എന്നിവരും കൈകോര്‍ത്തതോടെ കമ്പനി അസൂയാവഹമായി വളര്‍ന്നു.
ഇന്ന് മലബാര്‍ ഗ്രൂപ്പിന് അതിനൂതന സാങ്കേതിക സംവിധാനമുള്ള മികച്ച ക്വാളിറ്റി ടെസ്റ്റിങ് ലബോറട്ടറിയോട് കൂടിയുള്ള അത്യാധുനിക ഉത്പാദന യൂണിറ്റുകളാണുള്ളത്. ഫൗണ്ടറി, എക്സ്ട്രൂഷന്‍, ഡിസൈനിങ്, ടൂള്‍ റൂം, സര്‍ഫേസ് ഫിനിഷിങ്, ഫാബ്രിക്കേഷന്‍ എന്നിവയ്ക്ക് ഏറ്റവും ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. എല്ലാത്തരം അലൂമിനിയം പ്രൊഫൈലുകളും കൃത്യതയോടെയും കരുത്തോടെയും നിര്‍മ്മിക്കുവാന്‍ കഴിയുന്ന 500 മെട്രിക് ടണ്‍ മുതല്‍ 1600 മെട്രിക് ടണ്‍ വരെ ശേഷിയുള്ള അതിനൂതന മെഷീനുകളാണ് ഇന്ന് കമ്പനിക്കുള്ളത്. 12 ദിവസത്തിനുള്ളില്‍ എത്ര സങ്കീര്‍ണമായ പ്രൊഫൈലുകളും നിര്‍മ്മിക്കാന്‍ കഴിയുന്ന അന്താരാഷ്ര്ട നിലവാരമുള്ള ഡൈ മേക്കിങ് യുണിറ്റ് ഇന്ന് കമ്പനിക്ക് സ്വന്തമായുണ്ട് .
കണ്‍സള്‍ട്ടന്‍സി പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍, നിര്‍മാണം, മോള്‍ഡ്, ടൂളിങ്, അലൂമിനിയം എക്സ്ട്രൂഷന്‍ മെഷിനറി വിതരണം, അലൂമിനിയം ലോഗ്സ് ബില്ലെറ്റ്സ് എന്നിവയുടെ ഉദ്പാദനം, വിതരണം, അലൂമിനിയം പൗഡര്‍ കോട്ടഡ്, ആനോഡൈസ്ഡ്, എലെക്ട്രോക്കളേര്ഡ്, വുഡ് ഗ്രൈന് ഫിനിഷിങ് പ്രൊഫൈല്‍സ്, പ്രീമിയം അലൂമിനിയം ഫര്‍ണിച്ചര്‍ എന്നിവയുടെ നിര്‍മ്മാണ വിതരണ മേഖലയില്‍ മലബാര്‍ ഗ്രൂപ്പ് കേരളത്തിലെ ശക്തമായ സാന്നിധ്യമാണ്. അര്‍പ്പണ ബോധമുള്ള പരിചയ സമ്പന്നരായ എഞ്ചിനീര്‍മാരും ടെക്നീഷ്യന്മാരും ഉള്‍പ്പെട്ട അഞ്ഞൂറിലധികം വരുന്ന ജീവനക്കാരാണ് യഥാര്‍ത്ഥത്തില്‍ കമ്പനിയുടെ മൂലധനം.
എന്തുകൊണ്ട് അലൂമിനിയം
'മരം പ്രകൃതിക്ക്, അലൂമിനിയം നിര്‍മ്മിതിക്ക്' എന്ന ആപ്ത വാക്യം മുറുകെ പിടിച്ചുകൊണ്ട് പ്രകൃതിയോടിണങ്ങി നില്ക്കുന്ന രീതിയില്‍ ഭംഗിക്ക് തെല്ലും കുറവില്ലാതെ അലൂമിനിയം ഉത്പന്നങ്ങള്‍ അകത്തളങ്ങള്‍ക്ക് മികവേകുന്നു. മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് അലുമിനിയം വളരെ മികച്ചതാണ്. വളരെ വേഗത്തിലും ഭംഗിയിലും നിര്‍മ്മിക്കാം എന്നതാണ് ഇതിന്റെ പ്രധാന മേന്മകളിലൊന്ന്. നൂറു ശതമാനം പുനരുപയോഗിക്കുവാന്‍ കഴിയുന്നു. ഇഷ്ടമുള്ള നിറവും ഡിസൈനും നല്‍കാം. നിര്‍മ്മാണത്തിലെ ലാളിത്യവും ചിലവു കുറവും മെയിന്റനന്‍സ് കുറവും അലൂമിനിയം നിര്‍മ്മിതികളെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നു. അലൂമിനിയം കൊണ്ടുള്ള വീട്ടുപകരണങ്ങളും കെട്ടിട നിര്‍മാണ സാമഗ്രികളും ഫര്‍ണിച്ചറുകളും കേരളീയരുടെ മനസില്‍ വിശ്വാസമുറപ്പിച്ചു കഴിഞ്ഞു. മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ഇഷ്ടാനുസരണം രൂപഭംഗിയിലും നിറകാഴ്ചകളിലും അത്ഭുതം സൃഷ്ടിക്കുന്ന ഉത്പന്നങ്ങള്‍ മലബാര്‍ ഗ്രൂപ്പിന് ഇന്ന് ഉത്പാദിപ്പിച്ച് വിതരണത്തിലെത്തിക്കാന് കഴിയുന്നു. ചിതലരിക്കില്ല, പൂപ്പല്‍ വീഴില്ല, വൃത്തിയാക്കാന്‍ എളുപ്പം പുനരുപയോഗിക്കാന്‍ എളുപ്പം, ഉപയോഗ ശേഷവും വിറ്റാല്‍ ഒരു നിശ്ചിത വരുമാനം ഉറപ്പ് എന്നിവ ജനങ്ങളില്‍ അലുമിനിയത്തോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പ്രകൃതിദത്തമായ തടിയുത്പന്നങ്ങളെ വെല്ലുന്ന മികവോടെ ഫിനിഷിങ്ങിലോ, നിറങ്ങളിലോ വ്യത്യാസം തോന്നിക്കാത്ത റെഡിമേഡ് കസ്റ്റമേഡ് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങള്‍ അഭിമാനത്തോടെ നിര്‍മ്മിച്ചു നല്കാന് മലബാര്‍ ഗ്രൂപ്പിന് കഴിയുന്നു.
നിങ്ങളുടെ സ്വപ്നങ്ങളും ഭാവനകളും എന്തുമാകട്ടെ, കൂടെ ഞങ്ങളുണ്ട്... മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്...