
മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണക്കടകളില്‍നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണം. നവംബര്‍ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വര്‍ണം വിറ്റഴിഞ്ഞത്.
500, 1000 ന്റെയും നോട്ടുകള്‍ കൈമാറിയാണ് ഇത്രയും തുകയുടെ സ്വര്‍ണം ജനങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇന്ത്യ ബുള്ളറ്റിന് ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കി.
2500 ജ്വല്ലറികളാണ് അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കും ഒമ്പതിന് പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലാണ് 15 ടണ്‍ അതായത് 15000 കിലോഗ്രാം സ്വര്‍ണം വിറ്റുപോയത്. പകുതിയിലധികം സ്വര്‍ണവും വിറ്റുപോയത് ഡല്‍ഹി. യുപി, പഞ്ചാബ്, എന്നിവിടങ്ങളിലാണ്.






